ബെംഗളൂരു: ജനുവരി 22-ന് അയോദ്ധ്യ സന്ദർശിക്കുമെന്നും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. ചടങ്ങുകളിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും കുടുംബസമേതമായിരിക്കും അയോദ്ധ്യയിലെത്തുക എന്നും മാദ്ധ്യമങ്ങളോട് ദേവഗൗഡ പ്രതികരിച്ചു.
ഭാര്യ, മകൻ, എച്ച്ഡി കുമാരസ്വാമി, ഭാര്യ അനിതാ കുമാരസ്വാമി, ചെറുമകൻ നിഖിൽ കുമാരസ്വാമി എന്നിവർക്കൊപ്പമാണ് എച്ച്ഡി ദേവഗൗഡ അയോദ്ധ്യയിൽ എത്തുക. ഇതിനായി 22-ാം തീയതി പ്രത്യേക വിമാനം ക്രമീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് അയോദ്ധ്യയിലേക്ക് എച്ച്ഡി ദേവഗൗഡയും കുടുംബവും അയോദ്ധ്യയിലേക്ക് പുറപ്പെടുക.