ഒന്റാറിയോ : ജനുവരി 22 അയോദ്ധ്യ രാം മന്ദിർ ഡേ ആയി പ്രഖ്യാപിച്ച് കാനഡ . ഒന്റാറിയോ പ്രവിശ്യയിലെ ഓക്കവില്ലെ, ബ്രാംപ്ടൺ എന്നീ നഗരങ്ങളാണ് രാമക്ഷേത്ര പ്രതിഷ്ഠ ദിനം അയോദ്ധ്യ രാം മന്ദിർ ദിനമായി ആചരിക്കുന്നത് .
‘ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം തലമുറകളായി തീർത്ഥാടനത്തിന്റെയും ഭക്തിയുടെയും പവിത്രമായ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ദീർഘകാല അഭിലാഷമാണ് ‘ എന്നാണ് ഓക്കവില്ലെ മേയർ റോബ് ബർട്ടൻ പറയുന്നത് .
ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഈ നിമിഷങ്ങൾ ചരിത്രപരമായും , സാംസ്ക്കാരിക പരമായും , മതപരമായും പ്രാധാന്യമുണ്ട് . ഈ അവിസ്മരണിയ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്നും റോബ് ബർട്ടൻ പറയുന്നു. മതസൗഹാർദ്ദതയുടെയും , സമാധാനത്തിന്റെയും മൂല്യങ്ങൾ ഉറപ്പിക്കുന്ന നിമിഷങ്ങളിൽ പങ്കാളികളാകണമെന്നാണ് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പറയുന്നത് .