കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. വൈക്കം സ്വദേശി സി. എസ് സുധീഷ് മോനെയാണ്(43) പോലീസ് അറസ്റ്റ് ചെയ്തത്. കവിഞ്ഞ ദിവസമായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് മറ്റാരോടും ഇക്കാര്യം പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. വൈക്കം പോലീസ് കേസെടുത്ത് ഇയാളെ പിടികൂടി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.