തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തീപിടിത്തം. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ആശുപത്രി പരിസരം പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പടർന്നതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അപകട കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.