ഭാരതത്തിലെ അതിവിശിഷ്ടമായ പത്ത് ശ്രീരാമ ക്ഷേത്രങ്ങൾ; ജമ്മു മുതൽ തൃപ്രയാർ വരെ വ്യാപിച്ചു കിടക്കുന്ന ഭഗവദ് ചൈതന്യത്തെ അറിയാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഭാരതത്തിലെ അതിവിശിഷ്ടമായ പത്ത് ശ്രീരാമ ക്ഷേത്രങ്ങൾ; ജമ്മു മുതൽ തൃപ്രയാർ വരെ വ്യാപിച്ചു കിടക്കുന്ന ഭഗവദ് ചൈതന്യത്തെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 05:15 pm IST
FacebookTwitterWhatsAppTelegram

ശ്രീരാമന്റെ ജന്മദേശമാണ് അയോദ്ധ്യ, സ്വാമി വിവേകാനന്ദന്റെ വചനം കടം കൊണ്ടാൽ ശ്രീരാമൻ സത്യത്തിന്റെയും ധാർമികതയുടെയും ആൾരൂപമാണ്. ത്രേതായുഗത്തിലാണ് ശ്രീരാമൻ ജനിച്ചത്. ഭാരതത്തിൽ ശ്രീരാമൻ സമർപ്പിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങൾ ക്ഷേത്രങ്ങൾ അറിയാം…

1. അയോദ്ധ്യ ശ്രീരാമ ക്ഷേത്രം, ഉത്തർപ്രദേശ്

ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യ ഇന്ത്യയിലെ ഒരു പുരാതന നഗരമാണ്. സാകേതം എന്ന് ഇത് അറിയപ്പെടുന്നു. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് അയോദ്ധ്യ. സരയൂ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

2. രാമരാജ ക്ഷേത്രം, മദ്ധ്യപ്രദേശ്

മദ്ധ്യപ്രദേശിലെ ഓർച്ചയിൽ ബെത്വ നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്റെ കടുത്ത ഭക്തയായിരുന്ന ഒർച്ചയിലെ രാജ്ഞിയാണ് ക്ഷേത്രം നിർമിച്ചത്. ഇവിടെ ശ്രീരാമനെ ആരാധിക്കുന്നത് വെറുമൊരു ദൈവമായിട്ടല്ല, രാജാവായിട്ടാണ്.

3. സീത രാമചന്ദ്രസ്വാമി ക്ഷേത്രം, തെലങ്കാന

ഇന്ത്യയിലെ പ്രശസ്തമായ രാമക്ഷേത്രങ്ങളിലൊന്നാണിത്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയിലെ ഭദ്രാചലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാമനവമി ദിനത്തിൽ ഇവിടെ വലിയ ആഘോഷമാണ് നടക്കുന്നത്. ഭദ്രാചലം ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രം ഇതാണ്: രാമായണവുമായി അടുത്ത ബന്ധമുള്ള രണ്ട് സ്ഥലങ്ങളുണ്ട്, ഭദ്രാചലം, വിജയനഗരം. രാമനും സീതയും ലക്ഷ്മണനും ഭദ്രാചലത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള പർണശാലയിലാണ് താമസിച്ചിരുന്നത്. സീതയെ രക്ഷിക്കാൻ ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമൻ ഗോദാവരി നദി മുറിച്ചുകടന്നതായും ഇവിടെയാണ് ക്ഷേത്രം ഉയർന്നതെന്നുമാണ് ഐതിഹ്യം.

4. രാമസ്വാമി ക്ഷേത്രം, തമിഴ്‌നാട്

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന  ക്ഷേത്രം തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സ്ഥിതി ചെയ്യുന്നത്. 400 വർഷം മുമ്പ് രഘുനാഥ നായക് രാജാവാണ്  ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്ര തൂണുകളിൽ രാമായണ കഥാസാരം കൊത്തിയെടുത്തിട്ടുണ്ട്. ശ്രീരാമനെ പത്‌നി സമേതനായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവാന്റെ ഇടതുവശത്തായി ശത്രുഘ്‌നനും സ്ഥാനമുണ്ട്.

5. കലാറാം ക്ഷേത്രം, നാസിക്, മഹാരാഷ്‌ട്ര

മഹാരാഷ്‌ട്ര നാസികിലെ പഞ്ചവടി പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വനവാസകാലത്ത് ശ്രീരാമൻ താമസിച്ചിരുന്ന സ്ഥലത്താണ് ക്ഷേത്രം. . 1782-ൽ സർദാർ രംഗറാവു ഒധേക്കറാണ് ഇത് പുതിക്കി പണിതത്. ഏകദേശം 2000 ആളുകൾ 12 വർഷത്തോളമെടുത്താണ് ക്ഷേത്രം പൂർത്തിയാക്കിയത്. പശ്ചിമ ഭാരതത്തിലെ മികച്ച നിർമിതി കൂടിയാണിത്.

6. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കേരളം

തൃശൂർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠ തൃപ്രയാർ തേവർ എന്നാണ് അറിയപ്പെടുന്നത്. ശ്രീകൃഷണൻ ആരാധിച്ച ശ്രീരാമ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

7. രാം മന്ദിർ, ഭുവനേശ്വർ, ഒഡീഷ

ഭുവനേശ്വറിലെ ഖരവേൽ നഗറിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഹൃദയഭാഗമായി സ്ഥിതി ചെയ്യുന്ന  ക്ഷേത്രം രാമ ഭക്തരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണ്. ശ്രീരാമന്റെയും ലക്ഷ്മണന്റെയും സീതാദേവിയുടെയും മനോഹരമായ ചിത്രങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.

8. കോദണ്ഡരാമ ക്ഷേത്രം, കർണാടക

കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ശാന്തമായൊഴുകുന്ന തുംഗഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങളെല്ലാം ഒരൊറ്റ കല്ലിൽ കൊത്തിയെടുത്തവയാണ്. കലയും കരകൗശലവിദ്യയും സമന്വയിപ്പിച്ചുള്ള ഏറെ സവിശേഷതകൾ നിറഞ്ഞതാണ് ഇവിടുത്തെ വിഗ്രഹങ്ങൾ.

9. ശ്രീരാം തീർത്ഥ ക്ഷേത്രം, അമൃത്സർ

അമൃത്സറിൽ നിന്ന് 12 കിലോമീറ്റർ പടിഞ്ഞാറ് ചോഗവാൻ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സീതദേവി അഭയം പ്രാപിച്ച വാത്മീകി മുനിയുടെ ആശ്രമം ഇവിടെയാണ് സ്ഥിതിചെയ്തിരുന്നത്. സീതാദേവി ലവനും കുശിനും ജന്മം നൽകിയതും ഇതേ സ്ഥലത്താണ്. ഇന്ത്യയിലെ ഏറ്റവും പവിത്രമായ ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

10. രഘുനാഥ ക്ഷേത്രം, ജമ്മു കശ്മീർ

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നായ രഘുനാഥ ക്ഷേത്രം ജമ്മു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1853-1860 കാലഘട്ടത്തിൽ മഹാരാജ ഗുലാബ് സിങ്ങും അദ്ദേഹത്തിന്റെ മകൻ മഹാരാജ് റൺബീർ സിംഗും ചേർന്നാണ് ഇത്  നിർമിച്ചത്. ഭാരതീയ വാസ്തുവിദ്യ പൈതൃകത്തിന്റെ മികച്ച ഉദാഹരണമാണ് ക്ഷേത്രവും പരിസരവും.

Tags: Ram Temples
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies