ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ രാജ്യമെമ്പാടും ആഘോഷമാക്കി വിശ്വാസികൾ. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഹർകി പൗരിയിൽ ദീപങ്ങൾ തെളിയിച്ചു. നിരവധി പേർ ദീപങ്ങൾ തെളിയിക്കാൻ നദീതിരത്ത് ഒത്തുകൂടി. അയോദ്ധ്യയിലെ പ്രശസ്തമായ ഹനുമാൻ ഗർഹി ക്ഷേത്രത്തിലും ആയിരക്കണക്കിന് ഭക്തർ മൺചിരാതുകൾ തെളിയിച്ച് ആഘോഷ രാവിനെ വരവേറ്റു.
#WATCH | Uttarakhand: Visuals of ‘Deepotsav’ celebrations at Har Ki Pauri in Haridwar to mark the Ayodhya Ram temple ‘Pran Pratishtha’ ceremony. pic.twitter.com/gI0G6oWlyN
— ANI (@ANI) January 22, 2024
ബാലരാമനെ വരവേറ്റ്കൊണ്ട് രാജ്യത്തുടനീളമുള്ളവർ ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ചു. തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ വിളക്കുകൾ കൊളുത്തിയും പടക്കങ്ങൾ പൊട്ടിച്ചും ദീപോത്സവം ആഘോഷമാക്കി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഛണ്ഡീഗഢിലും ദീപോത്സവം ആഷോഷിച്ചു.
#WATCH | Tamil Nadu: Visuals of ‘Deepotsav’ celebrations in Chennai to mark the Ayodhya Ram Temple ‘Pran Pratishtha’ ceremony. pic.twitter.com/KdPuHPhES0
— ANI (@ANI) January 22, 2024
രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിനായി എയിംസ് ആശുപത്രിയിലും ദീപങ്ങൾ തെളിയിച്ചു. നിരവധി പേരാണ് ആശുപത്രിയിൽ നടന്ന ദീപോത്സവത്തിൽ പങ്കെടുത്തത്. റായ്പൂരിലെ കോട്ടയിൽ ആളുകൾ മൺവിളക്കുകൾ തെളിയിച്ച് രാമമന്ത്രം ഉരുവിട്ടു. മാഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകർ കുടുംബസമേതമാണ് ദീപോത്സവം ആഘോഷിച്ചത്.
#WATCH | Delhi: Diyas lit up outside All India Institute of Medical Sciences (AIIMS) to mark Ayodhya Ram temple ‘Pran Pratishtha’. pic.twitter.com/eJTTh15tnG
— ANI (@ANI) January 22, 2024