തൃശൂർ: ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ. തൃശൂർ പൊന്നൂക്കര കാത്തിര വീട്ടിൽ സഞ്ജുവിന്റെ ഭാര്യ 24-കാരി സാന്ദ്രയാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സാന്ദ്രയെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടിൽ സുഭാഷിന്റെ മകളാണ്. രണ്ട് വർഷം മുൻപായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്.