കർത്തവ്യപഥിൽ ചുവടുവയ്ക്കാൻ ഫ്രഞ്ച് സൈന്യം, സംഘത്തിൽ ആറ് ഭാരതീയരും; വാനോളം അഭിമാനം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർത്തവ്യപഥിൽ ചുവടുവയ്‌ക്കാൻ ഫ്രഞ്ച് സൈന്യം, സംഘത്തിൽ ആറ് ഭാരതീയരും; വാനോളം അഭിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 06:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈനിക സംഘത്തിൽ ആറ് ഭാരതീയരും. ഇന്ത്യൻ സംഘത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അം​ഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഇതിന് പുറമേ 33 അം​ഗ ബാൻഡ് സംഘവും അണിനിരക്കും. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ ഇടംപിടിക്കും.

CCH സുജൻ പഥക് (ചീഫ് കോർപ്പറൽ), സിപിഎൽ ദീപക് ആര്യ (കോർപ്പറൽ), സിപിഎൽ പർബിൻ തണ്ടൻ (കോർപ്പറൽ), ഗുർവച്ചൻ സിംഗ് (ഫസ്റ്റ് ക്ലാസ് ലെജിയോണയർ), അനികേത് ഘർതിമഗർ (ഫസ്റ്റ് ക്ലാസ് ലെജിയോണയർ), വികാസ് ഡിജെ (ഫസ്റ്റ് ക്ലാസ് ലെജിയോണയർ) എന്നിവരാണ് ഫ്രഞ്ച് സംഘത്തിന്റെ ഭാഗമാകുന്ന ഇന്ത്യക്കാർ. ഫ്രഞ്ച് ഫോറിൻ ലെജിയണിന്റെ ഭാ​ഗമാണ് ഇവർ. ചില നിബന്ധനകളോടെ ഫ്രഞ്ച് സൈന്യത്തെ സേവിക്കുന്ന വിദേശി സൈനികരുടെ സംഘമാണ് ഫ്രഞ്ച് ഫോറിൻ ലെജിയൻ. 1831-ലാണ് ഇത് സ്ഥാപിതമായത്. നിലവിൽ 140-ഓളം രാജ്യത്ത് നിന്നായി 9,500-ത്തിലധികം പേരാണ് ഇതിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നത്.

ചരിത്രത്തിലാദ്യമായി സ്ത്രീ കേന്ദ്രീകൃത റിപ്പബ്ലിക് ദിനമാകും നടക്കുക. പരേഡിലെ ഏകദേശം 80 ശതമാനം പ്രവർത്തനങ്ങളും വനിതകളാകും ചെയ്യുക. ഇന്ത്യയുടെ സ്വന്തം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കരുത്തും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമർ, നിരീക്ഷണ സംവിധാനങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച മോർട്ടറുകൾ, ബിഎംപി-II ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ തുടങ്ങി ഒട്ടനവധി ആയുധങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.

 

Tags: republic dayFrench MilitaryMarching Contingent
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies