ന്യൂഡൽഹി: ഇടക്കാല ബജറ്റിന്റെ അവസാനഘട്ടത്തെ അവിസ്മരണീയമാക്കി പരമ്പരാഗത ‘ഹൽവ ചടങ്ങ്’ നടന്നു. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനാണ് ഹൽവ തയ്യാറാക്കിയത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി നേരിട്ട് ഹൽവ വിതരണം ചെയ്തു. വൈകുന്നേരം കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി ഒന്നിനാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ലോക്‌സഭാ തിഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ഇടക്കാല സാമ്പത്തിക ആവശ്യങ്ങൾക്കാണ് ഇടക്കാല ബജറ്റ് തയ്യാറാക്കുന്നത്.
#WATCH | Delhi | The Halwa ceremony, marking the final stage of the Budget preparation process for Interim Union Budget 2024, was held in North Block, today, in the presence of Union Finance & Corporate Affairs Minister Nirmala Sitharaman and Union Minister of State for Finance… pic.twitter.com/wjoyI5QqQ3
— ANI (@ANI) January 24, 2024
ബജറ്റ് തയ്യാറാക്കുന്നതിന് മുൻപ് എല്ലാ വർഷവുമുള്ള ഒരു പതിവാണ് ഹൽവ ചടങ്ങ് നടത്തപ്പെടാറാണ്ടു. ബജറ്റ് “ലോക്ക്-ഇൻ” പ്രക്രിയക്ക് മുൻപാണ് ഹൽവ നിർമ്മാണം. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചോർച്ച തടയുനുമാണ് ലോക്ക്-ഇൻ പ്രക്രിയ നടത്തുന്നത്. ബജറ്റ് പൂർത്തിയായതിന്റെ സന്തോഷം അറിയിക്കാനായി മധുരപലഹാരം പങ്കുവയ്‌ക്കുന്ന പതിവുണ്ട്. ഒടുവിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിൽ തുടരുകയും വേണം.