ന്യൂഡൽഹി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിലെത്തിയ മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ന്യൂഡൽഹി ബിജെപി ആസ്ഥാനത്ത്. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി പാർളമെന്ററി ബോർഡ് അംഗവുമായ ബിഎസ് യെദ്യൂരപ്പയ്ക്കൊപ്പമാണ് ഷെട്ടാർ പാർട്ടി ആസ്ഥാനത്തെത്തിയിരുക്കുന്നത്. നിലവിൽ കാർണാടകയിൽ കോൺഗ്രസ് എംഎൽസിയാണ് ഷെട്ടാർ.
സീറ്റ് നിർണയത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2023 ഏപ്രിൽ 16 ന് ഷെട്ടാർ ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. പിന്നാലെ ഹൂബ്ലി – ദർവാഡ് സെൻട്രലിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. എന്നാൽ ബിജെപിയുടെ മഹേഷ് തങ്കിനകയോട് 34,000 വോട്ടുകൾക്ക് പരാജയപ്പെട്ടു.
കോൺഗ്രസ് ഷെട്ടാറിനെ എംഎൽസിയാക്കി സഭയിലെത്തിച്ചെങ്കിലും മന്ത്രി സ്ഥാനം നൽകിയിരുന്നില്ല.
#WATCH | Former Karnataka CM Jagadish Shettar arrives at BJP Headquarters in Delhi. Ex-CM and senior party leader BS Yediyurappa also with him.
Shettar had quit BJP and joined Congress in April last year. pic.twitter.com/gIe7I2Eg3r
— ANI (@ANI) January 25, 2024