കൊല്ലം: നടുറോഡിൽ എസ്.എഫ്.ഐ ഗുണ്ടകളെ നേരിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലമേലിൽ പോലീസിനെ വെട്ടിച്ച് ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐ ഗുണ്ടകളെ അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടത്. പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്.എഫ്.ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണത്. ഇതോടെ ഗവർണർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
സുരക്ഷാ വീഴ്ചയിൽ പോലീസിനെതിരെ ഗവർണർ വലിയ വിമർശനം ഉയർത്തി. സുരക്ഷ നൽകേണ്ട പോലീസ് തന്നെ ആക്രമണത്തിന് ഒത്താശ ചെയ്തതെന്നും ഗവർണർ തുറന്നടിച്ചു. അമ്പതിലേറെ ആക്രമകാരികളാണ് നിലമേലിൽ ആസൂത്രിത ആക്രമണം നടത്തിയത്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ നിങ്ങൾ സുരക്ഷയൊരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഗവർണർ റോഡിന് സമീപം കുത്തിയിരുന്നു.
സ്ത്രീകളടക്കമുള്ള എസ്.എഫ്.ഐക്കാരാണ് ഗവർണക്കെതിരെ കരിങ്കൊടിയുമായി ചാടിവീണ് ആക്രമണത്തിന് മുതിർന്നത്. എന്നാൽ പോലീസ് ഇവരെ പിടികൂടാൻ പോലീസ് തയാറായില്ല. ഗവണർ ശബ്ദമുയർത്തിയതോടെയാണ് പോലീസ് നടപടിയെടുക്കാൻ ഒരുങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയുമായും ഗവർണർ ആക്രമണ വിവരങ്ങൾ പങ്കുവച്ചു.