വയനാട്: സുൽത്താൻബത്തേരി ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കൽ ഷെൽജൻ, പൊളന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാറിൽ പോകവെ വനപാതയിൽ നിന്നെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.