ന്യൂഡൽഹി : ഇന്ത്യൻ ആർമിയിൽ സുബേദാർ പദവിയിലെത്തുന്ന ആദ്യ വനിതയായി പ്രീതി രാജക്. മുൻപ് ഹവൽദാർ പദവി വഹിച്ചിരുന്ന വനിതയാണ് പ്രീതി രാജക് . 2022-ൽ കോർപ്പ് ഓഫ് മിലിട്ടറി പോലീസായാണ് പ്രീതി രാജക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യൻ സൈന്യത്തിലെ മികച്ച ഷാർപ്പ് ഷൂട്ടർമാരിൽ ഒരാൾ കൂടിയാണ് പ്രീതി.
ഹവൽദാർ പ്രീതി രാജക്കിന് സ്ഥാനക്കയറ്റം ലഭിച്ചതായി അഭിമാനത്തോടെ അറിയിക്കുന്നുവെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവന .ഹാങ്ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പ്രീതി രാജക് വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗ് ടീം വിഭാഗത്തിൽ മികച്ച പ്രകടനമാണ് അവർ നടത്തിയത്. 2024ലെ പാരീസ് ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പ്രീതി രാജക് .