മേക്കപ്പില്ലാത്ത ഫോട്ടോ ഉണ്ടോ ? വരാഹത്തിന്റെ ഭാഗമാകാം; ശ്രദ്ധനേടി എസ്ജി 257ന്റെ കാസ്റ്റിംഗ് കാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മേക്കപ്പില്ലാത്ത ഫോട്ടോ ഉണ്ടോ ? വരാഹത്തിന്റെ ഭാഗമാകാം; ശ്രദ്ധനേടി എസ്ജി 257ന്റെ കാസ്റ്റിംഗ് കാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാഹം. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന ഒരു കാസ്റ്റിംഗ് കാൾ ശ്രദ്ധ നേടുകയാണ്.

നിലവിൽ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ പ്രധാനതാരങ്ങളുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ യുവതാരങ്ങളെ ആവശ്യമാണ്. ഇതിനായി യുവതാരങ്ങൾ മേക്കപ്പില്ലാത്ത ചിത്രങ്ങൾ അണിയറ പ്രവർത്തകർക്ക് അയക്കണം എന്നായിരുന്നു കുറിപ്പ്. [email protected], [email protected] എന്നീ രണ്ട് മെയിലുകളിലും താത്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണെന്നും കുറിപ്പിൽ പറയുന്നു.

സുരേഷ് ഗോപിയുടെ കരിയറിലെ 257 -ാമത്തെ ചിത്രമാണ് വരാഹം. നവ്യാ നായരാണ് ചിത്രത്തിലെ നായിക. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രത്തിന്റെ സഹ സംവിധായകനുമായിരുന്നു സനൽ വി ദേവൻ.

സുരേഷ് ഗോപി ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് വരാഹത്തിൽ എത്തുന്നത്. ഇക്കാര്യം സംവിധായകൻ സനൽ വി ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്നും സഞ്ജയ് പടിയൂർ എന്റർടെൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

 

Tags: Suresh GopiSUBVARAHAM
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies