തൃശൂർ: കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു. തൃശൂർ ജില്ലയിലെ അതിരപ്പള്ളിയിലാണ് സംഭവം. വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വീണത്.
ഇന്ന് രാവിലെയോടെയാണ് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.