തൃശൂർ: കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്.ഐ റാങ്കുള്ള ഡ്രൈവർ മേത്തല എൽത്തുരുത്ത് സ്വദേശി രാജു ആണ് ആത്മഹത്യ ചെയ്തത്. 55 വയസായിരുന്നു. ഇന്ന് രാത്രി ഏഴു മണിയോടെയായിരുന്നു ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൊടുങ്ങല്ലൂർ പോലീസ് അറിയിച്ചു.