സാംസ്കാരികവും ആത്മീയവുമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രം നടത്തുന്ന ശ്രമങ്ങൾ ഏറെ വലുതാണ്. ഭാരതത്തിലെ 51 ശക്തിപീഠങ്ങളിലൊന്നാണ് അസമിലെ കാമാഖ്യ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഏറെ വൈവിധ്യങ്ങളുള്ള ക്ഷേത്രമാണ് ഇവിടുത്തേത്. കാമാഖ്യ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഇവിടെ, സതിദേവിയുടെ യോനിഭാഗം ഇവിടെ പതിച്ചതായാണ് വിശ്വാസം.
ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ഇവിടെ, ദേവിയുടെ ആർത്തവ നാളുകളിലാണ് പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ നാന കോണിൽ നിന്നും ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്നു. ഭാരതത്തിന്റെ വൈവിധ്യം അറിയാനും ആഘോഷമാക്കാനും എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ‘മാ കാമാഖ്യ ഇടനാഴിയുടെ’ തറക്കല്ലിടൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
മാ കാമാഖ്യ ദിവ്യലോക് പരിയോജന എന്ന് പേരിട്ടിരിക്കുന്ന കാമാഖ്യ ഇടനാഴി വാരണാസിയിലെ കാശി-വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ പകർപ്പാകും. 500 കോടി രൂപ ചെലവിലാകും ഇടനാഴി യാഥാർത്ഥ്യമാക്കുക. ക്ഷേത്രത്തിന് സമീപമുള്ള പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നു. പ്രദേശത്തെ സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പദ്ധതിയാകുമിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഇതിന് പുറമേ 11,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നാളെ നിർവഹിക്കും.















