വേൾഡ് മലയാളി ഫെഡറേഷൻ; പുതിയ ആഗോള നേതൃത്വത്തെ പ്രഖ്യാപിച്ച് സ്ഥാപക ചെയർമാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേൾഡ് മലയാളി ഫെഡറേഷൻ; പുതിയ ആഗോള നേതൃത്വത്തെ പ്രഖ്യാപിച്ച് സ്ഥാപക ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: ആഗോള മലയാളി സംഘടന വേൾഡ് മലയാളി ഫെഡറേഷന് പുതിയ ആ​ഗോള നേതൃത്വം. തായ്‌ലൻഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവെൻഷനിൽ വരാനിരിക്കുന്ന രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു.

ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ), പൗലോസ് തേപ്പാല (ഗ്ലോബൽ പ്രസിഡന്റ്‌), ഡോ. ആനി ലിബു ( ഗ്ലോബൽ കോർഡിനേറ്റർ), നൗഷാദ് ആലുവ (ഗ്ലോബൽ സെക്രട്ടറി), ടോം ജേക്കബ്( ട്രഷറർ ), ജോൺസൻ തൊമ്മന, സിറോഷ് ജോർജ്, കോശി സാമൂവൽ, അമ്മുജം രവീന്ദ്രൻ ( വൈസ് പ്രസിഡന്റുമാർ ), സപ്ന അനു ബി ജോർജ്, റിജാസ് ഇബ്രാഹിം, മേരി റോസ്ലറ്റ്, ആനന്ദ് ഹരി (ജോയിന്റ് സെക്രട്ടറിമാർ ) വി. എം സിദ്ധിക്ക് ( ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഗ്ലോബൽ കൺവെൻഷനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷനായി. തായ്ലാൻഡ് ഇന്ത്യൻ കോൺസുലേറ്റ് കൗൺസിലർ ഡി.പി. സിം​ഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ. ഫാത്തിമ അസ്ല, ഡോ. സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, മുരുകൻ കാട്ടാക്കട, ഫോക്കാനാ പ്രസിഡന്റ്‌ ഡോ ബാബു സ്റ്റീഫൻ, സംഗീത സജിത്ത്, ടോമിൻ തച്ചങ്കരി, പോൾ തോമസ്, ഡോ ജെ. രത്നകുമാർ, സാജൻ വർഗീസ്, പൗലോസ് തേപ്പല, വർഗീസ് പെരുമ്പാവൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സൂര്യ കൃഷ്ണമൂർത്തിയെ വിശ്വകലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ഇസാഫ് ബാങ്ക് എംഡി പോൾ തോമസിനു സുസ്ഥിരത പുരസ്കാരവും ടോമിൻ തച്ചങ്കരിക്ക് ക്രിയേറ്റീവ് എക്സലൻസ് പുരസ്കാരവും, ഉമ്മർ കെ പി (എംഡി, മലബാർ ടി എം ടി ) ക്ക് മാനവികതാ പുരസ്കാരവും, ബൂഷൻസ് ജൂനിയറിനു ഇന്നോവറ്റീവ് എമെർജിങ് ബിസിനസ് പുരസ്കാരവും സമ്മാനിച്ചു.

ഇറാം ഗ്രൂപ്പ്‌ ചെയർമാൻ ഡോ സിദ്ദിഖ് അഹമ്മദ് വരും വർഷങ്ങളിൽ 5 വീടുകൾ ഡബ്ള്യു എം എഫ് -ന്റെ സഹകരണത്തോടെ വീടില്ലാത്തവർക്കായി നിർമിച്ചു നൽകുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു. ഇസാഫ് ചെയർമാൻ പോൾ തോമസ് സാമൂഹ്യ വികസനത്തിനും ക്ഷേമത്തിനുമുള്ള ഡബ്ള്യു എം എഫ് -ന്റെ പദ്ധതികളിൽ ഇസാഫിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത രണ്ടു വർഷത്തെ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ ‘സമന്വയം’ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടക്ക് നൽകി പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ അർഹതപ്പെട്ട കുടുംബത്തിനു സൗജന്യമായി നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ താക്കോൽ ദാന കർമം തദവസരത്തിൽ, ഗ്ലോബൽ ക്യാബിനറ്റ് കേരള സ്റ്റേറ്റ് കൗൺസിലിന് കൈമാറി.

വോയിസ്‌ ഓഫ് വുമൺ ഫോർ ദ പേരെന്റ്സ് ഓഫ് ചിൽഡ്രൻസ് വിത്ത്‌ ഡിസബിലിറ്റീസ് എന്ന ആശയം മുൻനിർത്തി ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്ത വനിതാ വേദിയും നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ബിസിനസ്‌ മീറ്റും നാലാമത് ദ്വിവത്സര ആഗോള കൺവെൻഷന്റെ ഭാഗമായി നടന്നു. മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗൺസിലുകൾക്ക് പുരസ്‌കാരങ്ങൾ നൽകി. ആഫ്രിക്ക (മികച്ച റീജിയണൽ കൗൺസിൽ), സൗദി അറേബ്യ (മികച്ച ദേശീയ കൗൺസിൽ) കേരളം, ഫ്ലോറൻസ് (മികച്ച സ്റ്റേറ്റ് കൗൺസിൽ), മിഡിൽ ഈസ്റ്റ് കൗൺസിൽ (മികച്ച മെമ്പർഷിപ് ക്യാമ്പയിൻ) എന്നീ കൗൺസിലുകൾക്ക് ആണ് പുരസ്‍കാരങ്ങൾ നൽകിയത്.
ജനറൽ ബോഡിയിൽ സെക്രട്ടറി ഹരീഷ് നായർ 2022/2023 വർഷ കാലയളവിലെ റിപ്പോർട്ടും ട്രഷറർ നിസാർ എടത്തു മീത്തൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ. ജെ രത്‌നകുമാർ, ഗ്ലോബൽ ചെയർമാൻ, ഒമാൻ, ഹരീഷ് നായർ (ബെനിൻ), നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി ), സുനിൽ. എസ്. എസ് (കുവൈറ്റ്‌), റെജിൻ ചാലപ്പുറം(ഇന്ത്യ) സ്റ്റാൻലീ ജോസ് (സൗദി അറേബ്യ) എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി ചുമതലയേറ്റു. ഗ്ലോബൽ കൺവെൻഷന്റെ ഡയമണ്ട് സ്പോൺസർ ആഫ്രിക്കൻ സൂപ്പർമാർക്കറ്റ് ശൃംഖല ചോപീസും ഗോൾഡ് സ്പോൺസർ ബഹ്‌റൈൻ ആസ്ഥാനമായ ചാന്ദ്നി ജൂവല്ലേഴ്‌സും ആയിരുന്നു. കൺവെൻഷൻ കൺവീനർ സജേഷ് ശശിധരൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സജിത്ത് ഗിരിജൻ കൃതജ്ഞതയും പറഞ്ഞു.

Tags: world malayalee federationBankok
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies