കോഴിക്കോട്: മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയിൽ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്രയിലാണ് സംഭവം. മരുതോണി സ്വദേശികളായ ആൽബിന്റെയും ജോബിറ്റയുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ മുറിയിൽ ഉറക്കി കിടത്തിയ ശേഷം അമ്മ വീട്ടുജോലികൾ ചെയ്യുകയായിരുന്നു. ശേഷം മുറിയിൽ എത്തിയപ്പോൾ കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണങ്ങൾ നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.