കോഴിക്കോട്: യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് (27) ആണ് മരിച്ചത്. നിർത്തിട്ടിയിരുന്ന ഓട്ടോറിക്ഷയിൽ ബോധരഹിതനായി കിടന്നിരുന്ന ഷാനിഫിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഷനീഫിന്റെ പക്കൽ നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അമിത ലഹരി ഉപയോഗമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര പുതിയാപ്പിലുള്ള വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.