വിനോദസഞ്ചാരികളെ ക്ഷണിച്ച് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു. ഇതുസംബന്ധിച്ച് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റാണ് രാജ്യത്തെമ്പാടും ശ്രദ്ധയാകർഷിക്കുന്നത്. അരുണാചലിലെ പ്രസിദ്ധമായ താഴ്വരയാണ് മേച്ചുക. അവിടുത്തെ മനോഹാരിത വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് വിനോദസഞ്ചാരികളെ താഴ്വരയിലേക്ക് ക്ഷണിക്കുകയാണ് അരുണാചൽ മുഖ്യമന്ത്രി.
”മെസ്മെറൈസിംഗ് മേച്ചുക” (മാസ്മരികമായ മേച്ചുക) എന്ന തലക്കെട്ടോടെ പേമ ഖണ്ഡു പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. അരുണാചലിലെ ഷി-യോമി ജില്ലയിൽ സ്ഥിതിചെയ്യുന്ന മേച്ചുകയുടെ അതിമനോഹരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. പ്രകൃതിയിലെ വിന്റർ വണ്ടർലാൻഡ് എന്നാണ് മേച്ചുകയെ അദ്ദേഹം വിശേഷിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്നും ആറായിരം അടി മുകളിലാണ് മേച്ചുകയുടെ സ്ഥാനം. അപൂർവ്വമായ സാംസ്കാരിക രീതികളാലും അവർണനീയമായ പ്രകൃതിഭംഗിയാലും ഏറെ ജനപ്രീതി നേടിയ വിനോദസഞ്ചാര കേന്ദ്രമാണിവിടം.
Mesmerising Mechuka!
Covered with white snow carpet, the landscape in Shi Yomi district offers a picturesque escape into nature's winter wonderland.
Come visit Arunachal Pradesh, where countless nature's gifts await your appreciation.@tourismgoi @ArunachalTsm pic.twitter.com/Zfb38b4ubP
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) February 3, 2024
ഒരു നാടിന്റെ വികസനത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിക്കുന്ന മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. അതുകൊണ്ട് തന്നെ തദ്ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്നത് അതത് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ കടമ കൂടിയാണ്. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിൽ നാടിനെ മാറ്റിയെടുക്കാനും പ്രകൃതിഭംഗിയെ വേണ്ടവിധം വിനിയോഗിക്കാനും സാധിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ സാധിക്കും. അതുവഴി സംസ്ഥാത്തിന്റെ സമ്പദ് വളർച്ചയിൽ വലിയ ഉയർച്ചയുണ്ടാകുകയും ചെയ്യുന്നു.