തിരുവനന്തപുരം: അഡ്വ.കെ.കെ. ബാലറാമിനെ വീണ്ടും ആർഎസ്എസ് കേരള പ്രാന്ത സംഘചാലകായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് ബാലറാമിനെ പ്രാന്ത സംഘചാലകായി വീണ്ടും തിരഞ്ഞെടുത്തത്.
2021 ലാണ് കെ.കെ. ബാലറാമിനെ ആദ്യമായി ആർഎസ്എസ് കേരള പ്രാന്ത സംഘചാലകായി തിരഞ്ഞെടുക്കുന്നത്. 2002 മുതൽ 2021 വരെ പ്രാന്ത സഹസംഘചാലക് എന്ന ചുമതല വഹിച്ചു. കോളേജ് പഠനകാലത്ത് ആർഎസ്എസിന്റെ ഭാഗമായ അഡ്വ. കെ.കെ. ബാലറാം കണ്ണൂർ നഗർ കാര്യവാഹ്, കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ശ്രീഭക്തി സംവർധിനിയോഗം ഡയറക്ടർ, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാ മാനേജിംഗ് ട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചുവരുന്നു.