ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളാണ് മുൻ നായകൻ എം.എസ് ധോണി. ആരാധകരോടുള്ള ലളിതമായ പെരുമാറ്റം കളിക്കളത്തിന് പുറത്തും ധോണിയെ പ്രിയങ്കരനാക്കി മാറ്റി. സെൽഫിക്കും ഓട്ടോഗ്രാഫിനുമായി സമീപിക്കുന്ന ആരാധകരെ പരമാവധി നിരാശരാക്കാതെയാണ് താരം മടക്കി അയക്കാറുള്ളത്. ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ എംഎസ്ഡി ഓട്ടോഗ്രാഫ് നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ആരാധകന് ഓട്ടോഗ്രാഫ് നൽകുന്ന ഈ വീഡിയോയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. ബാറ്റിലോ ജഴ്സിയിലോ പേപ്പറിലോ ഒന്നുമല്ല, ആരാധകന്റെ സ്വന്തം NIKE ഷൂവിലാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്. എന്റെ ദിവസം മനോഹരമാക്കിയതിനും NIKE എയർ ജോർദാൻ പൗഡറിൽ ഓട്ടോഗ്രാഫ് നൽകിയതിനും എംഎസ് ധോണിക്ക് നന്ദിയെന്ന അടിക്കുറിപ്പോടെയാണ് കേർകെട്ട സിഥാർത്ഥ് എന്ന ആരാധകൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്.
View this post on Instagram
“>
ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ മനം കവർന്നത്. ഒരു മില്യണിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. വീഡിയോയ്‌ക്ക് താഴെ ധോണിയെ പ്രശംസിച്ച് കൊണ്ട് നിരവധി കമന്റുകളാണ് ഉള്ളത്. ആരാധകനെ ഭാഗ്യവാൻ എന്ന് വിളിക്കുന്നവരും ഏറെയാണ്. ആ ഷൂസ് ഫ്രെയിം ചെയ്യൂ, ദയവായി അത് ധരിക്കരുത് എന്ന കമന്റുകളും വീഡിയോയ്‌ക്ക് താഴെയുണ്ട്.