23-ാമത് ഗുരുദേവഗിരി തീർത്ഥാടനം: ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

23-ാമത് ഗുരുദേവഗിരി തീർത്ഥാടനം: ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

നവിമുംബൈ: 23-ാമത് ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് കൊടിയിറങ്ങി. തീർത്ഥാടന ഘോഷയാത്രയിലും തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും നിരവധി ഗുരുദേവഭക്തർ പങ്കെടുത്തു. രാവിലെ 8.30ന് പൊതുദർശനത്തിന് വച്ച ഗുരുദേവ ദിവ്യദന്തം ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധിഭക്തരാണ് എത്തിയത്. രാവിലെ 10ന് നെരൂൾ ശിവാജി ചൗക്കിൽ നിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഗുരുദേവഭക്തർ അണിനിരന്നു.

ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിയതോടെ മഹാഗുരുപൂജ ആരംഭിച്ചു. പൂജയ്‌ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത സമൂഹസദ്യ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അദ്ധ്യക്ഷനായി. സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, പ്രൊഫ. ബ്രൂസ് റസ്സൽ, വി.ജി. പ്രേം, ശിവദാസൻ മാധവൻ ചാന്നാർ, മിനി അനിരുദ്ധൻ, വി.കെ. മുഹമ്മദ്, എൻ. മോഹൻദാസ് ഓ.കെ. പ്രസാദ്, എസ്. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

ഗുരുദേവഗിരിയും ശിവഗിരിയെപ്പോലെയായെന്ന് ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ശിവഗിരി ഗുരുദേവന്റെ മഹാസമാധി സ്ഥലമാണെങ്കിൽ ഗുരുദേവഗിരിയിൽ ഗുരുദേവന്റെ ഭൗതിക തിരുശേഷിപ്പായ ദന്തം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഗുരുദേവഗിരിയും ശിവഗിരി പോലെ തീർത്ഥാടന കേന്ദ്രമായി മാറി. ഗുരുദേവഗിരിയിൽ വന്നുചേർന്ന ദിവ്യദന്താന്തം ഗുരുദേവ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത ഒരു നിധിയാണെന്ന് ഗുരുധർമ പ്രചാരണ സഭയുടെ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു.

ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതും ശ്രീനാരായണ ദർശനമായ`വിദ്യകൊണ്ട് സ്വാതന്ത്രരാവുക’ എന്ന തത്വം നടപ്പാക്കാനായി ഏറെ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായതായി പ്രൊഫ. ബ്രൂസ് റേ റസ്സൽ പറഞ്ഞു. ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബ്രൂസ് റസ്സൽ. അമേരിക്കയിലാണ് താമസമെങ്കിലും ശ്രീനാരായണ മന്ദിര സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ഗുരുദേവന്റെ ദിവ്യദന്തം ഗുരുദേവഗിരിയിൽ പവിത്രമായിരിക്കും എന്നതിനാലാണ് ഇവിടെ സംരക്ഷിക്കപ്പെടണമെന്ന തീരുമാനത്തിന് പിന്നിലെന്ന് ശിവദാസൻ മാധവൻ പറഞ്ഞു. ഭക്തർക്ക് എക്കാലവും ദർശിക്കാനവസരം ലഭിക്കുകയും ചെയ്യും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ദന്തം ഇവിടെനിന്നു മാറ്റും എന്നുള്ള പ്രചാരണം ശരിയല്ല. അത് വരേണ്ടിടത്തുതന്നെയാണ് വന്നുചേർന്നിട്ടുള്ളത്. അതിൽ തനിക്ക് ഏറെ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: GURUDEVAGIRIghoshayathra
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies