ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത് പിങ്ക് ബജറ്റാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘മാതൃ ശക്തി’ക്കും വനിതാ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. 7.36 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് ഉത്തർപ്രദേശിന്റേത്. ഈ നേട്ടം കൈവരിക്കാനായി പരിഷ്‌കാരങ്ങൾ നടത്തുകയും ധനനഷ്ടം ഇല്ലാതാകുന്നതിനായുള്ള മാർഗങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തു. ചെലവിനെ അപേക്ഷിച്ച് വരുമാനം കൂടുതലുള്ള സംസ്ഥാനമാണ് നിലവിൽ ഉത്തർപ്രദേശെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ബജറ്റിലെ ചില പ്രധാന പ്രഖ്യാപനങ്ങൾ;
യുവാക്കൾക്ക് സൗജന്യമായി ടാബ്ലെറ്റുകളും സ്മാർട്ട് ഫോണുകളും നൽകുന്നതിന് 4000 കോടി.
ഗംഗ എക്‌സ്പ്രസ് വേ പദ്ധതിക്ക് 2057 കോടി.
2025-ലെ മഹാ കുംഭമേളയ്‌ക്കായി 2500 കോടി.
അയോദ്ധ്യയുടെ വികസനത്തിന് 100 കോടി.
അയോദ്ധ്യാ വിമാനത്തവളത്തിന്റെ നവീകരണത്തിനായി 150 കോടി.
വാരാണസിയിൽ NIFT സ്ഥാപിക്കുന്നതിന് 150 കോടി.
തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിന് 1750 കോടി.
Leave a Comment