ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മത ന്യൂനപക്ഷ നേതാക്കൾ. രാജ്യത്തെ ശക്തിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടേത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുരോഗതി കൈവരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ തെളിവാണെന്നും ന്യൂനപക്ഷ മതനേതാക്കൾ പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ജാതി, മതം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രാർത്ഥനാ രീതികൾ എല്ലാം വ്യത്യസ്തമായിരിക്കാം. എന്നാൽ മനുഷ്യനെന്ന നിലയിൽ നമ്മളുടെ മതം മനുഷ്യത്വമാണ്. നാമെല്ലാവരും ഭാരതീയരാണ്. രാജ്യത്തെ ശക്തിപ്പെടുത്താനാണ് നാമെല്ലാവരും ശ്രമിക്കേണ്ടത്. ഭാരതീയരായ നമ്മൾ രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഭാരതത്തെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒന്നാമതെത്തിക്കാൻ നമുക്ക് ഒത്തൊരുമയോടെ ചേർന്ന് പ്രവർത്തിക്കാമെന്നും ന്യൂനപക്ഷ മതനേതാക്കൾ പറഞ്ഞു.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറുമായും മതനേതാക്കൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം പാർലമെന്റിൽ നടക്കുന്ന ചർച്ചകളിലും നടപടികളിലും നേതാക്കൾ പങ്കെടുത്തു. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ അദ്ധ്യക്ഷൻ ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി ഉൾപ്പെടെയുള്ള മതനേതാക്കളാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.