മുംബൈ : സ്കൂളുകളിൽ നിർബന്ധമായും രാമായണം പഠിപ്പിക്കണമെന്ന് നടൻ അരുൺ ഗോവിൽ . നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ഉന്നതതല സമിതി ഏതാനും മാസങ്ങൾക്കുമുമ്പ് ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ രാമന്റെ വേഷം ചെയ്ത നടൻ അരുൺ ഗോവിന്റെ പ്രസ്താവന .
അരുൺ ഗോവിൽ രാമായണം സിലബസിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണക്കുക മാത്രമല്ല അതിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുകയും ചെയ്തു. ‘ രാമായണം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം, കാരണം രാമായണം നമ്മുടെ ജീവിത തത്വമാണ്. അതിനെ മതമെന്ന് വിളിക്കുന്നതിൽ ന്യായീകരണമില്ല. ബന്ധങ്ങളെക്കുറിച്ചും ക്ഷമയെക്കുറിച്ചും എങ്ങനെ സമാധാനം കണ്ടെത്താമെന്നും രാമായണം പറയുന്നുണ്ട് . രാമായണം സനാതനികളുടെ മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണ് . അതുകൊണ്ട് രാമായണം സ്കൂളുകളിൽ പഠിപ്പിക്കണം. ‘ – അരുൺ ഗോവിൽ പറഞ്ഞു.