നാളെ ഞാനും പിണറായിയും അറസ്റ്റ് ചെയ്യപ്പെടും; സ്വന്തം വീട്ടുകാർക്ക് വേണ്ടി പണം ചോദിച്ചല്ല വിജയൻ സാർ ഡൽഹിയിലെത്തിയത്: കെജ്‌രിവാൾ

Published by
Janam Web Desk

ന്യൂഡൽഹി: ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരള സർക്കാരിനെ ന്യായീകരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പിണറായി വിജയൻ ഡല്‍ഹിയിലെത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടി പണം ചോദിച്ചല്ലെന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഹേമന്ത് സോറൻ അറസ്റ്റിലായിരിക്കുകയാണ്. നാളെ കെജ്‌രിവാളും പിണറായിയും അറസ്റ്റ് ചെയ്യപ്പെടും. പ്രതിപക്ഷ പാർട്ടികൾ 70 കോടി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെജ്‌രിവാൾ വാദിച്ചു.

ജനങ്ങൾക്ക് അർഹതപ്പെട്ടത് സർക്കാർ നൽകിയില്ലെങ്കിൽ നാട്ടിൽ വികസനം നടക്കില്ല. കുടുംബത്തിലേക്ക് കൊണ്ടുപോകുന്നതിനല്ല തങ്ങൾ ഒന്നും ചോദിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. ചോദ്യം ചെയ്യാതെയാണ് പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞ അരവിന്ദ് കെജ്‌രിവാൾ ഇഡിയെയും കുറ്റപ്പെടുത്തിയ ശേഷമാണ് പ്രസം​ഗം അവസാനിപ്പിച്ചത്.

Share
Leave a Comment