പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിത ബൈജു, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പ്രേമലു ഇന്ന് തിയേറ്ററിലെത്തും. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഹൈദരാബാദ് നഗരത്തിന്റെ പശ്ചാത്തലത്തിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടൈയ്നറാണ് പ്രേമലു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ചിത്രമാണിത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോ ഗാനം പുറത്തുവന്നിരുന്നു. ഹുസൈൻ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകിയ ‘തെലങ്കാന ബൊമ്മലു’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.