കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. മേലുകാവിന് സമീപത്ത് വച്ച് ഇന്ന് വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. മുട്ടം സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ച യുവാക്കളിൽ ഒരാൾ. രണ്ടാമത്തെ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ബൈക്ക് യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ നിന്നെത്തിയ ടോറസ് ലോറി കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.