വയനാട്: കാട്ടാന ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ വയനാട് തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) എന്നീ ഡിവിഷനുകൾക്കാണ് മാനന്തവാടിയിൽ അവധി നൽകിയിട്ടുള്ളത്.
പടമലയിൽ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം വീണ്ടും പാതിവഴിയിൽ ഉപേക്ഷിച്ചു. നാളെ പുലർച്ചെ അഞ്ചരയോടെ ദൗത്യം ആരംഭിക്കും. ബേലൂർ മഗ്നയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമായി തുടരും.
ഡ്രോൺ നീരീക്ഷണം വളരെ ഉപയോഗപ്രദമായിരുന്നു. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്. രാത്രിയിലേക്ക് 13 ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.