കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ "വാദം"; തലയ്ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിൻ പി ബഷീർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”; തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിൻ പി ബഷീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 08:20 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിന് മുമ്പിൽ ഇന്ത്യ തീർത്ത വിസ്മയമാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച ഇന്ത്യയുടെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 240 മീറ്റർ ഉയരമുള്ള പ്രതിമ ഗുജറാത്തിലെ നർമദയിൽ തലയെടുത്ത് നിൽക്കുമ്പോൾ ഏതൊരു ഭാരതീയനും അഭിമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ​ഗുജറാത്തിൽ പണിതീർത്തതിന് പിന്നാലെ വിമർശനങ്ങളും വ്യാജ പ്രചരണങ്ങളും അലയടിച്ചത് കേരളത്തിൽ മാത്രമാണ്.

എന്നാൽ കേരളത്തിൽ പറഞ്ഞു പ്രചരിപ്പിക്കുന്നതല്ല ​ഗുജറാത്തിൽ ചെല്ലുമ്പോൾ കാണുന്നതെന്ന് ആ മഹാത്ഭുതം കണ്ട് ബോദ്ധ്യപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാച്യൂ ഓഫ് യൂണിറ്റി കണ്ട് കേരളത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് നിരവധി പേർ രം​ഗത്തും വന്നിട്ടുണ്ട്.  അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. സ്റ്റാച്യൂ ഓഫ് യൂണിറ്റിയെപ്പറ്റി എൻജിഒ യൂണിയൻ അം​ഗവും കേരളാ ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥയുമായ ഷെറിൻ പി ബഷീർ പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്.

തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്. ​ഗുജറാത്തിൽ റയിൽവേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെയല്ല കണ്ടത്. വൃത്തിയുള്ള ഹൈ ടെക് നഗരമായ അഹമ്മദാബാദിനെയാണ് കാണാൻ കഴിഞ്ഞത്. ലോകത്തെ ഏറ്റവും വലിയ എഞ്ചിനീയറിം​ഗ് വൈദഗ്ധ്യമാണ് ​ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിലൂടെ കാണാൻ കഴിഞ്ഞത്. ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക സ്വന്തമായിട്ട് ഉണ്ടായിട്ടും അതിനെ അധമമായിട്ട് ഇകഴ്‌ത്തുന്നത് കാണുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു. വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സമീപത്ത് പിങ്ക് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന വനവാസി പെൺകുട്ടികളുടെ മുഖത്തു കാണമെന്നും ഷെറിൻ പി ബഷീർ പറയുന്നു.

ഷെറിൻ പി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

സുഹൃത്തുക്കളേ മാപ്പ്!!!
തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിനും ചേർത്ത്.
കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്. റെയിൽവേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈടെക് നഗരത്തെ, അഹമ്മദാബാദിനെ കണ്ടു. ചുറ്റിലും അവർ എന്തോ പുകയ്‌ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ. ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളന്റെ നർമ്മദാ നദിയുടെ കരയിൽ. ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിം​ഗ് വൈദഗ്ധ്യം നേരിൽ കണ്ടു. സർദാർ വല്ലഭായ് പട്ടേലിനെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ.

നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാ,ർ മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്. ദിവസവും പതിനായിരങ്ങളാണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും well managed and organised ആയത് കൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല. മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ? ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്.. 35,000 പേർ വരെ വരുന്ന ദിവസങ്ങൾ ഉണ്ട്. ആ ഇടം ആണ് ഇങ്ങനെ well maintain ആക്കിയിരിക്കുന്നത് എന്നോർക്കണം. മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം.

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”. ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്‌ത്തിക്കൊണ്ടേയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു. Built and operate പരിപൂർണ്ണമായും L/T ആണ്. വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവിനെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല. പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്. വഴിയോര കച്ചവടം മുതൽ ക്ലീനിം​ഗ് സെക്യൂരിറ്റി എന്ന് വേണ്ട 100% അവർ തന്നെ ഇതിന്റെ ഗുണഭോക്താക്കൾ.

ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്. പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്. എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദിവാസി പെൺകുട്ടികൾ ആണ്. 110₹ pick and drop ന്
practically possible ആയ women empowerment ഇതല്ലാതെ വേറെ എന്താണ്!! വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം. Financial freedom അവരെ എത്ര മാറ്റിയിരിക്കുന്നു. കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല. 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്. (തുടരും …)

 

 

Tags: statue of unitySherin P Basheer
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies