കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാംഗവുമായ മിമി ചക്രബര്‍ത്തി എം.പി സ്ഥാനം രാജിവച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അനാവശ്യ ഇടപെടലിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് രാജി കൈമാറിയെങ്കിലും ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ല.
പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായി അടുത്ത കാലത്തായി കടുത്ത ഭിന്നതയിലായിരുന്നു മിമി ചക്രബർത്തി എന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ജാദവ്പുരില്നിന്നാണ് മിമി ചക്രബര്‍ത്തി ലോക്സഭയില്‍ എത്തിയത്. എന്തുകൊണ്ടാണ് ലോക്സഭ സ്പീക്കർക്ക് രാജിനൽകാതെ മുഖ്യമന്ത്രി കത്ത് കൈമാറിയെന്ന കാര്യം വ്യക്തമല്ല. നടി പാർട്ടി വിട്ടേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.