ഡൽഹിയിലെ വെള്ളക്കെട്ടിൽ എഎപിയെ തലങ്ങും വിലങ്ങും ആക്രമിച്ച് കോൺഗ്രസ്; മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒളിച്ചോടിയെന്ന് വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിലെ വെള്ളക്കെട്ടിൽ എഎപിയെ തലങ്ങും വിലങ്ങും ആക്രമിച്ച് കോൺഗ്രസ്; മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒളിച്ചോടിയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 11:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡൽഹിയിൽ വെളളം കെട്ടിക്കിടക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പാർക്കുകളിലും താമസ സ്ഥലങ്ങളിലും ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് വിമർശിച്ചു.

ഇതാദ്യമായിട്ടാണ് ഡൽഹി ഇങ്ങനെ നിശ്ചലമാകുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. മൺസൂണിന്റെ വരവും സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് പല കത്തുകളിലൂടെ എഎപി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതിസന്ധി സമയത്ത് സർക്കാർ ഓടിയൊളിക്കുന്നതാണ് ഡൽഹിയിൽ കണ്ടതെന്നും ദേവേന്ദർ യാദവ് പറഞ്ഞു. ഇൻഡി മുന്നണിയിലെ സഖ്യകക്ഷി കൂടിയായ കോൺഗ്രസ് പരസ്യമായി വിമർശനം ഉന്നയിച്ചത് ആം ആദ്മിക്കും വലിയ ക്ഷീണമായി.

രാവിലെ മുതൽ തന്നെ ആം ആദ്മി സർക്കാരിന്റെ പിടിപ്പുകേടിനെ എക്‌സ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലൂടെ കോൺഗ്രസ് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാരയിൽ വെളളം കയറിയ ദൃശ്യങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്ത ശേഷം ഡൽഹി സർക്കാർ എപ്പോൾ ഉണരുമെന്ന് ആയിരുന്നു കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ചോദ്യം.

പുലർച്ചെ മുതലാണ് ഡൽഹിയിൽ മഴ പെയ്തത്. രണ്ട് മണിക്കൂറിലധികം പെയ്ത മഴ നഗരത്തെ വെള്ളക്കെട്ടാക്കി. ഉച്ചയ്‌ക്ക് ശേഷം എഎപി മന്ത്രിസഭ അടിയന്തര യോഗം ചേർന്നെങ്കിലും കാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ല. എല്ലാ ഡിപ്പാർട്ട്‌മെന്റുകളെയും ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കുമെന്നും ഓരോ ഡിപ്പാർട്ട്‌മെന്റിലും വെളളക്കെട്ട് നേരിടാൻ ദ്രുതകർമ്മസേനയ്‌ക്ക് രൂപം നൽകുമെന്നും ഉൾപ്പെടെയുളള ചില തീരുമാനങ്ങൾ മാത്രമാണ് എടുത്തത്. അനിയന്ത്രിതമായ മഴയാണ് വെളളക്കെട്ടിന് കാരണമായതെന്നും വെളളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുളള 200 ഓളം ഹോട്ട് സ്‌പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി അതിഷി യോഗത്തിന് ശേഷം വ്യക്തമാക്കി.

Tags: aam admi partyകോൺഗ്രസ്ആം ആദ്മി പാർട്ടിഎഎപി സർക്കാർഡൽഹിയിൽ മഴ
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies