എറണാകുളം: മൂവാറ്റുപുഴയിൽ ബൈക്കിൽ സഞ്ചിരിച്ചിരുന്ന സ്വകാര്യ ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണം കവർന്നു. 26 ലക്ഷം രൂപയുടെ സ്വർണമാണ് കവർന്നത്.ബൈക്കിലെത്തിയ സംഘം മുളകുപൊടി എറിഞ്ഞ ശേഷം കവർച്ച നടത്തുകയായിരുന്നു.
മൂവാറ്റുപുഴ വാളപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജർ രാഹുലിനെയാണ് രണ്ടംഗ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. മൂവാറ്റുപുഴ വാഴപ്പള്ളി തൃക്ക ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ബാങ്കിൽ നിന്ന് സ്വർണം എടുത്ത് രാഹുൽ ജോലി ചെയ്യുന്ന ബാങ്കിലേക്ക് പണയം വെക്കാനായി കൊണ്ട് പോകവെയാണ് സംഭവം.
മുളക് പൊടി എറിഞ്ഞതിന് പിന്നാലെ സംഘം ബാഗുമായി കടന്നു കളഞ്ഞെന്ന് രാഹുൽ പറയുന്നു. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.