വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായി; ജനങ്ങളുടെ ജീവന് വില നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായി; ജനങ്ങളുടെ ജീവന് വില നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

വയനാട്: ജനങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുമ്പോഴും മറ്റ് പല കാര്യങ്ങൾക്കും സമയം ചിലവിടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും സമയമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമങ്ങൾ നോക്കാതെ മറ്റ് പല കാര്യങ്ങൾക്കുമാണ് രാഹുൽ സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് എംപി എന്ന നിലയിൽ സ്വന്തം മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളേജ് നിർമ്മിക്കാൻ പോലും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ എംപി ശ്രമിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ ജീവന് ഒരു വിലയും നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം. ഇങ്ങനെ ഒരു മന്ത്രിക്കായി ജനത്തിന്റെ നികുതിപ്പണം ചിലവാക്കേണ്ട ഒരു ആവശ്യവുമില്ല.

കേന്ദ്ര സർക്കാർ പുറുപ്പെടുവിച്ച നിർദ്ദേശങ്ങൾ പിണറായി സർക്കാർ എന്തുകൊണ്ട് പാലിച്ചില്ലെന്ന് വിശദീകരിക്കണം. കാശ് ചിലവാക്കി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിക്ക് ശേഷമെങ്കിലും വയനാട്ടിലെത്തി അവിടുത്തെ ജനങ്ങളുടെ അവസ്ഥയൊന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ പറഞ്ഞ നിരവധി പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടില്ല. ഇതിനായി കേന്ദ്രസർക്കാർ നൽകിയ 48 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടില്ല. എലിഫന്റ് പ്രോജക്ടുകളും സർക്കാർ ആരംഭിച്ചിട്ടില്ല. കിടങ്ങുകൾ കുഴിക്കുക, മുള്ളുവേലി കെട്ടുക, വൈദ്യുത വേലികൾ സ്ഥാപിക്കുക, വനത്തിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണം എത്തിക്കുകയും ഇത് അവയ്‌ക്ക് കിട്ടുന്നുണ്ടെന്നു എന്ന് അറിയാനുള്ള സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ നിരവധി പദ്ധതികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

പെരിയാർ ടൈഗർ റിസർവും കേന്ദ്ര സർക്കാർ സംരക്ഷിക്കുന്ന മറ്റ് ചില വന്യജീവി സങ്കേതങ്ങളും കേരളത്തിലുണ്ട്. അവിടെയൊന്നും കാട്ടാന ശല്യമില്ല, കാരണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ അവിടെയെല്ലാം പരിപാലനം കൃത്യമായി നടക്കുന്നുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം കേന്ദ്രത്തിന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ പാലിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

 

Tags: Union Minister V muraleedharanFEATURED2
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies