മലപ്പുറം: പോക്സോ കേസിൽ റിമാൻഡിലായ പ്രതി കുഴഞ്ഞുവീണ് മരിച്ചു. ആതവനാട് സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. പോക്സോ കേസിൽ റിമാൻഡിലായി തിരൂർ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ഇന്നലെ ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
തിരികെ ജയിലിലെത്തിയ പ്രതി രാത്രിയോടെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വാകാര്യ ബസിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അബ്ദുൾ റഷീദ് പിടിയിലായത്. വെള്ളിയാഴ്ചയാണ് റിമാൻഡിലായി ഇയാൾ തിരൂർ സബ് ജയിലിലെത്തിയത്.