എറണാകുളം: ഇസ്രായേലിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ പാലസ്തീനിലേക്ക് കൊണ്ടുപോകുന്ന സൈനിക ഉപകരണങ്ങൾ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്ന് ഇടത് തുറമുഖ യൂണിയൻ. ഇത് സംബന്ധിച്ച് വാട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്യുടിഡബ്യുഎഫ്) പ്രസ്താവന പുറത്തിറക്കി.
ഗാസയിൽ നടക്കുന്ന യുദ്ധത്തിനെതിരെ നിരപരാധികളെ കൊല്ലുന്നതിനെതിരെ ഫെഡറേഷൻ നിലകൊള്ളും. ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളെ തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. സൈനിക ഉപകരണങ്ങൾ കയറ്റുന്നതും ഇറക്കുന്നതും നിരപരാധികളെ കൊല്ലാനുള്ള സഹായമാണെന്ന് പ്രസ്താവന പറയുന്നു.
ഗാസയിൽ ഉടൻ വെടി നിർത്തണമെന്നും സൈനിക ഉപകരണങ്ങൾ കൊണ്ടുപോകുന്ന ഒരു കപ്പലുകളും അംഗങ്ങൾ ഇനി കൈകാര്യം ചെയ്യരുതെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. യുഎസിൽ നിന്നും പാലസ്തീനിൽ നിന്നും ഇസ്രായേലിനായി സൈനിക ഉപകരണങ്ങൾ വഹിക്കുന്ന കപ്പലുകളെ തടയാൻ തുറമുഖങ്ങളിൽ ഫെഡറേഷൻ പ്രതിഷേധ പ്രകടനം നടത്തി.