ദിനം പ്രതി താപനില ഉയരുന്ന സാഹചര്യമായതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് പലരും നേരിടുന്നത്.ഒരു മുതിർന്ന വ്യക്തിയുടെ സാധാരണ ശരീര താപനില സാധാരണയായി 98.6 ഡിഗ്രി ഫാരൻഹീറ്റായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ വ്യക്തികളുടെ പ്രായവും ആരോഗ്യവും അനുസരിച്ച് ഇതിൽ മാറ്റം വരാം. കൂടാതെ ഒരു വ്യക്തിയുടെ ശരീര താപനിലയിൽ ദിവസം മുഴുവനും ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടേക്കാം.
ശാരീരിക പ്രവർത്തനങ്ങൾ, ഹോർമോൺ ഏറ്റക്കുറച്ചിലുകൾ, പാരിസ്ഥിതിക താപനില എന്നിവയൊക്കെ ഇതിന് കാരണമായേക്കാം. ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നത് തണുപ്പ് നിലനിർത്താനുള്ള ഒരു മാർഗമാണ്. വേനൽക്കാലത്ത് ശരീരത്തിലെ താപനില കുറയ്‌ക്കാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം…
ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കുന്നതിനും നിരജ്ജലീകരണം തടയുന്നതിനും സഹായിക്കും. ചൂടിനെ നേരിടാൻ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ…
അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടൺ അല്ലെങ്കിൽ ലിനൻ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു.തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നിൽക്കണം.പുറത്ത് ചൂടുള്ള സാഹചര്യത്തിൽ വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത്
കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളിൽ ഏർപ്പെടണം. കഠിനമായ വ്യായാമങ്ങൾ
ചെയ്യുമ്പോൾ വർദ്ധിച്ച മെറ്റോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായി ശരീരം കൂടുതൽ ചൂടാകാൻ സാധ്യതയുണ്ട്. വ്യായാമത്തിന്റെ തീവ്രത കുറയ്‌ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്‌ക്കാൻ സഹായിക്കുന്നു.
ശരീരം തണുക്കാൻ കുളിക്കുന്നത് ഉചിതമാണ്. ശരീരത്തിലെ ചൂട് കുറയ്‌ക്കാനും, വിയർപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും. നെറ്റിയിലോ കഴുത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ തണുത്തതും നനഞ്ഞതുമായ ടവൽ അല്ലെങ്കിൽ കംപ്രസ് പുരട്ടുന്നത് ശരീരത്തിലെ ചൂട് കുറയ്‌ക്കാനും ചൂടുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. തണുപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്‌ക്കാൻ സഹായിക്കും. ചൂട് നിയന്ത്രിക്കാനും ചൂടുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്‌ക്കാനും സഹായിക്കുന്നതിന് തണ്ണിമത്തൻ, കുക്കുമ്പർ അല്ലെങ്കിൽ പുതിന എന്നിവ കഴിക്കുന്നത് നല്ലതാണ്.















