ജാ നേ മൻ എന്ന ചിത്രത്തിന് ശേഷം യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ഫെബ്രുവരി 22-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കുമെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാളെ രാവിലെ 10 മണി മുതൽ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ദുരൂഹതകൾ നിറച്ച മഞ്ഞുമ്മൽ ബോയ്‌സിന്റെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു.
View this post on Instagram
ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ, ദീപക് പറമ്പോൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ ചിദംബരം തന്നെയാണ്.















