നവി മുംബൈ ക്ഷേത്രത്തിൽ മോഷണം; 49,000 രൂപ കവർന്നു

Published by
Janam Web Desk

നവി മുംബൈ: റബാലെ ഗാംദേവി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിലെ 49,000 രൂപയാണ് മോഷണം പോയത്. ഫെബ്രുവരി 19, 20 തീയതികളിലായാണ് മോഷണം നടന്നിട്ടുള്ളത്. ക്ഷേത്രത്തിനുള്ളിലെ ജനൽ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്.

ക്ഷേത്ര പൂജാരി റബാലെ എംഐഡിസി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഐപിസി 380, 457 വകുപ്പുകൾ പ്രകാരം കേസെടുത്തു.
അന്വേഷണം ആരംഭിച്ചെന്നും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിടടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Share
Leave a Comment