‘ഭൂമിയിലൊരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണ്’ എന്ന സിനിമ ഡയലോഗുകൾ നമുക്ക് സുപരിചിതമായിരിക്കും. എന്നാൽ ഭൂമിയിൽ ഒരു നരക മുണ്ടെങ്കിൽ അത് എവിടെ ആയിരിക്കും? അങ്ങനെ ഒരു നരകം ഇല്ലെന്നാണ് വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. അത്തരത്തിൽ ഒരു നരകമുണ്ട്! ആരും ഇറങ്ങി ചെല്ലാൻ ഭയക്കുന്ന ഭൂമിയിലെ നരകം..
തുർക്‌മെനിസ്ഥാനിലെ നരകത്തിലേക്കുള്ള വാതിൽ എന്നും, കാരക് മരുഭൂമിയുടെ തിളക്കം എന്നും അറിയപ്പെടുന്ന ദർവാസ ഗ്യാസ് ക്രാറ്റർ ആണ്. ഇവിടെയാണ് ആ അപൂർവ പ്രതിഭാസം നടക്കുന്നത്. അഗാതമായ ഒരു ഗർത്തം. അതിനുള്ളിൽ നിന്നും മണൽ തരികളെ കത്തി ചാമ്പലാക്കി ഉയർന്നു വരുന്ന തീ കനലുകൾ. രാത്രി കാലങ്ങളിൽ ഇത് കാണാൻ ഭംഗിയാണെങ്കിലും ഇതിനകത്ത് അറിയാതെ ഒന്ന് കാൽ തെറ്റി വീണാൽ കത്തി കരിഞ്ഞു വെണീരായി മാറും. ഈ പ്രതിഭാസം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല 5 പതിറ്റാണ്ടുകളിലേറെയായി ഇവിടെ മണൽ തരികൾ കത്തുന്നു. പ്രകൃതി തീർത്ത വിസ്മയമാണിതെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെയും തെറ്റി. മനുഷ്യന്റെ കൈപിഴവ് മൂലം സംഭവിച്ച പ്രതിഭാസമാണിത്.
വിശാലമായി കിടക്കുന്ന മരുഭൂമിയാണ് കാരകം മരുഭൂമി. രാജ്യ തലസ്ഥാനത്തിൽ നിന്നും 260 കിലോമീറ്റർ അകലെയയാണ് കാരകം മരുഭൂമി സ്ഥിതി ചെയ്യുന്നത്. കിലോമീറ്ററുകൾക്കപ്പുറം നിന്നാൽ പോലും ഈ മരുഭൂമിയിൽ രൂപപ്പെട്ട വാതക ഗർത്തത്തിലെ തീ ജ്വാലകൾ നമുക്ക് കാണാൻ സാധിക്കും. അപ്രതീക്ഷിതമായി മനുഷ്യർക്ക് സംഭവിച്ച ഒരു കൈപിഴവാണ് ഇതിനെല്ലാം കാരണം. തുർക്കിമെനിസ്ഥാനിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്താൻ ഭൗമ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണമാണ് കാരകം മരുഭൂമിയിൽ ഒരു വാതക കുഴി ഉണ്ടാകാൻ കാരണമായത്.
എണ്ണ ഖനനം ചെയ്യുന്നതിനായി ഗവേഷകർ മരുഭൂമിയിൽ ആഴത്തിൽ ഗർത്തമുണ്ടാക്കി. ഇതിൽ അബദ്ധത്തിൽ ഒരു പ്രകൃതി വാതകം വീഴുകയും അത് ഭൂമിയുടെ അടിയിൽ നിന്നും ഉയർന്ന സമ്മർദ്ദത്തിൽ വരുന്ന മീഥൈൻ വാതകവുമായി കൂടി കലരുകയും ചെയ്തു. പ്രകൃതി വാതകമായ മീഥൈൻ അന്തരീക്ഷത്തിൽ വ്യാപിച്ചാൽ അപകടകരമാകും. ഇതു മനസിലാക്കിയ ഗവേഷകർ മീഥൈൻ കത്തി തീരുന്നതിനായി തീ ഇടുകയായിരുന്നു. എന്നാൽ അവരുടെ കണക്കു കൂട്ടൽ പിഴച്ചു. ദിവങ്ങൾ പിന്നിട്ടു, മാസങ്ങൾ പിന്നിട്ടു, വർഷങ്ങൾ പിന്നിട്ടു.. ഗർത്തത്തിലെ മണൽ തരികൾ കത്തി കൊണ്ടിരുന്നു. ലോകത്തിലെ ആറാമത്തെ പ്രകൃതി വാതക ശേഖരമുള്ള രാജ്യമാണ് തുർക്‌മെനിസ്ഥാൻ. ഇതു പരിഗണിക്കുന്നതിലും ശാത്രസമൂഹത്തിന് പിഴവ് സംഭവിച്ചു.
69 മീറ്റർ നീളവും 30 മീറ്റർ ആഴവുമുള്ള ദർവാസ ഗ്യാസ് ക്രാറ്ററിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത് കനേഡിൽ പര്യവേഷകൻ കൗർമോസിലൂടെയായിരുന്നു. 2013ൽ ഈ വാതക കുഴിയെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതി സാഹസികമായി അദ്ദേഹം ഇതിലേക്ക് ഇറങ്ങി. ചൂടിനെ അതിജീവിച്ച് ബാക്ടീരിയകൾ വളരുന്നതും വാതകക്കുഴിയെ കുറിച്ചുള്ള മറ്റു കണ്ടെത്തലുകളും അദ്ദേഹം ലോകത്തിന് മുന്നിൽ തുറന്നു കാണിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഈ തീജ്വാലകൾ കാണാനായി ഇവിടെ എത്തുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടെ ആരോഗ്യവും പ്രകൃതി വാതകം ഇങ്ങനെ കത്തി തീർന്നാൽ ലോകത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ മുന്നിൽ കണ്ടും വാതകക്കുഴി അണക്കാനുള്ള തീരുമാനത്തിൽ തുർക്‌മെനിസ്ഥാൻ സർക്കാർ എത്തുകയായിരുന്നു. എന്നാൽ തീ ഫലപ്രദമായി അണയ്‌ക്കാൻ സാധിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.















