ഇടുക്കി: മതവികാരം വ്രണപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസ്. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി വാഴേപ്പറമ്പില്‍ ഹാരിസ് ഹൈദ്രോസിനെതിരെയാണ് കേസ് എടുത്തത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള പോസ്റ്റ്. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തെയും സുപ്രീം കോടതിയെയും വെല്ലുവിളിച്ചും വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുമായിരുന്നു പോസ്റ്റ്.
ആർഎസ്എസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും പോസ്റ്റിലുണ്ട്. ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്സാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും അത് പൊളിച്ച് അവിടെ ബാങ്ക് വിളി ഉയരുമെന്നും പോസ്റ്റിൽ ഭീഷണി മുഴക്കിയിരുന്നു.