ചിദംബരത്തിന്റെ സംവിധാനത്തിലിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിം കുമാർ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.
എന്നാൽ, ചിത്രം തിയേറ്ററിലെത്തിയ മണിക്കൂറുകൾക്കം സിനിമയുടെ റിവ്യൂ പറഞ്ഞ പലർക്കും ഖാലിദ് റഹ്മാനെ മനസിലായില്ല. മഞ്ഞുമ്മൽ ബോയ്സിസ്‍ ഖാലിദ് റഹ്മാൻ ഡ്രൈവറുടെ വേഷത്തിലാണ് എത്തിയത്. പ്രസാദ് എന്ന വേഷത്തിൽ 10 സുഹൃത്തുക്കളോടൊപ്പം ചേർന്ന് അവരുടെ സൗഹൃദത്തിന്റെ ആഴം മനസിലാക്കി സിനിമയുടെ ആദ്യം മുതൽ അവസാനം വരെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു ഖാലിദ് റഹ്മാന്റേത്.
മലയാളത്തിലെ പ്രമുഖ സിനിമാ റിവ്യൂവേഴ്സെന്ന് സ്വയം പ്രഖ്യാപിക്കുന്ന പലർക്കുമാണ് ഖാലിദ് റഹ്മാൻ ആരാണെന്ന് പോലും മനസിലാകാത്തത്. ഇവരെല്ലാം, മഞ്ഞുമ്മലിലെ ഡ്രൈവർ കഥാപാത്രം ചെയ്ത ആളാണെന്നാണ് പറഞ്ഞത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം എന്നീ സിനിമകൾ ചെയ്ത ഖാലിദ് റഹ്മാൻ ആരാണെന്ന് പോലും അറിയാത്ത അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സുമൊക്കെയാണ് സിനിമയെപ്പറ്റി പറയാൻ ഇറങ്ങിയേക്കുന്നതെന്ന് പ്രേക്ഷകർ വിമർശിച്ചു. ഇത്തരം സിനിമ റിവ്യൂവേഴ്സിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. മായാനദിയിലും നോർത്ത് 24 കാതത്തിലും പറവയിലും ഖാലിദ് റഹ്മാൻ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ടെലിവിഷൻ താരമായ വി പി ഖാലിദിന്റെ മൂന്നു മക്കളിൽ ഒരാളാണ് ഖാലിദ് റഹ്മാൻ. സഹോദരങ്ങളായ ഷൈജു ഖാലിദും ജിംഷി ഖാലിദും ഛായാഗ്രാകരാണ്.