അശ്വിൻ പഞ്ചിൽ മൂക്കിടിച്ച് വീണ് ഇംഗ്ലണ്ട്; 145ന് എല്ലാവരും പുറത്ത്; മറുപടി ബാറ്റിംഗിൽ തകർത്തടിച്ച് ഇന്ത്യ; വിജയലക്ഷ്യമരികെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അശ്വിൻ പഞ്ചിൽ മൂക്കിടിച്ച് വീണ് ഇംഗ്ലണ്ട്; 145ന് എല്ലാവരും പുറത്ത്; മറുപടി ബാറ്റിംഗിൽ തകർത്തടിച്ച് ഇന്ത്യ; വിജയലക്ഷ്യമരികെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

അശ്വിൻ വൈവിധ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബാസ്‌ബോൾ ബാറ്റർമാർ ഇടവേളയില്ലാതെ കൂടാരം കയറിയപ്പോൾ റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ട് ചീട്ടുക്കൊട്ടാരം പോലെ വീണു. അഞ്ചു വിക്കറ്റുമായി അശ്വിൻ കളം നിറഞ്ഞതോടെ വമ്പനടിക്കാർക്ക് ഒന്ന് ബാറ്റുയർത്താൻ പോലുമായില്ല. 145 എല്ലാവരും പുറത്താവുകയായിരുന്നു. 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ് ആതിഥേയർ.

ബെൻ ഡക്കറ്റ് (15), ഒലീ പോപ്പ് (0), ജോ റൂട്ട് (11), സാക് ക്രോലി (58), ജോണി ബെയർസ്റ്റോ (30), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (17), ടോം ഹാർട്ട്ലി (7), ഒലീ റോബിൻസൺ (0), ജെയിംസ് ആൻഡേഴ്സൻ (0) എന്നിവരാണ് മടങ്ങിയത്. ഒരു റൺസെടുത്ത ഷൊയ്ബ് ബഷീർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പുറത്താകാതെ നിന്നത്. ഇന്ത്യക്കായി അശ്വിൻ 5 വിക്കറ്റും കുൽദീപ് യാദവ് നാല് വിക്കറ്റും വീഴ്‌ത്തി. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.
സ്വന്തം നാട്ടിൽ 350 വിക്കറ്റ് തികയ്‌ക്കുന്ന 5-ാമതെ ബൗളർ എന്ന നേട്ടവും അശ്വിന് സ്വന്തമായി. 59-ാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8 ഓവറിൽ 40 റൺസെന്ന നിലയിലാണ്. രോഹിത് ശർമ്മയും (24) യശസ്വി ജയ്‌സ്വാളുമാണ്(16) ക്രീസിൽ. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 307 റൺസിൽ അവസാനിച്ചു. ധ്രുവ് ജുറേലായിരുന്നു(90) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ(73), രോഹിത് ശർമ്മ(2), ശുഭ്മാൻ ഗിൽ(38), രജത് പട്ടീദാർ (17), രവീന്ദ്ര ജഡേജ(12), സർഫറാസ് ഖാൻ(14), രവിചന്ദ്ര അശ്വിൻ(1), കുൽദീപ് യാദവ്(28), ആകാശ് ദീപ്(9) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീർ 5 വിക്കറ്റെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ നേരത്തേ 353 റൺസെടുത്തിരുന്നു.

 

Tags: india-englandR ASHWINranchi test
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies