പൂനെ: ഇന്ത്യൻ സൈന്യത്തിന് കരുത്തേകുന്ന തരത്തിൽ പുതിയ സൈനിക വാഹനം നിർമ്മിച്ച് ഡിആർഡിഒയും മഹീന്ദ്രയും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷനും മഹീന്ദ്ര ഡിഫൻസും ചേർന്ന് നിർമ്മിച്ച വീൽഡ് ആംഡ് പ്ലാറ്റ്ഫോമിന്റെ നൂതന പതിപ്പ് ഡിഫൻസ് എക്സ്പോയിൽ പ്രദർശിപ്പിച്ചു.
ഫെബ്രുവരി 24 മുതൽ 26 വരെ പൂനെയിലാണ് ഡിഫൻസ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. ഈ വാഹനം രൂപകൽപ്പന ചെയ്തത് ഡിആർഡിഒ ആണ്. രണ്ടാം തലമുറ വാഹന പ്ലാറ്റ്ഫോമാണിത്. മൾട്ടി-റോൾ കഴിവുകളുള്ള ഈ വാഹനം CBRN മോഡിലാണ്. ICv റോളിനായും ഇതേ വാഹനം ഉപയോഗിക്കാം. അതൊരു ഇൻവെൻ്ററി കോംബാറ്റ് വെഹിക്കിൾ ആണ്.
ഒരു കാരിയർ, ഒരു APC റോൾ തുടങ്ങി വിവിധ സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിരിക്കുന്നത്. ലാൻഡ് മൊബിലിറ്റി ട്രയലുകളിലും വാട്ടർ മൊബിലിറ്റി ട്രയലുകളിലും മികച്ച പ്രകടനമാണ് വാഹനം കാഴ്ച വച്ചത്. ഈ വാഹന പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷത എന്തെന്നാൽ, അതിന്റെ മുൻ തലമുറയെ അപേക്ഷിച്ച് വളരെ ഒതുക്കമുള്ളതാണ് എന്നതാണ്. ഭാരം കുറവുണ്ട്. ബാലിസ്റ്റിക് സംരക്ഷണവും വാഹനത്തിന് ഉറപ്പാക്കുന്നു.