ഓൺലൈനായോ സോഷ്യൽ മീഡിയ വഴിയോ ലോട്ടറി വിറ്റാൽ കുറ്റം; കുത്തകക്കാരെയും കോർപ്പറേറ്റുകളെയും സഹായിക്കുന്ന രീതിയിൽ ലോട്ടറിചട്ടം ഭേദഗതി ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓൺലൈനായോ സോഷ്യൽ മീഡിയ വഴിയോ ലോട്ടറി വിറ്റാൽ കുറ്റം; കുത്തകക്കാരെയും കോർപ്പറേറ്റുകളെയും സഹായിക്കുന്ന രീതിയിൽ ലോട്ടറിചട്ടം ഭേദഗതി ചെയ്തു

കേരളാ ലോട്ടറി സംസ്ഥാനത്തിന് പുറത്തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 07:04 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: 2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വിൽപ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും. വിൽക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽ അനധികൃതമായി ലോട്ടറി നടത്തിയാൽ രണ്ടുവർഷംവരെ കഠിനതടവും പിഴയും ശിക്ഷയുമുണ്ട്. ടിക്കറ്റുകളോ അതിന്റെ നമ്പരുകളോ ഏതെങ്കിലും കോമ്പിനേഷനിലോ ചിത്രങ്ങൾ ഉൾപ്പെടെ ഏതെങ്കിലും രൂപത്തിലോ ഓൺലൈനായോ സാമൂഹികമാധ്യമം വഴിയോ വിറ്റാൽ ശിക്ഷയുണ്ട് എന്നും ഭേദഗതിയിൽ പറയുന്നു.

ലോട്ടറി വിൽപ്പന നിയമവിധേയമായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിൽക്കാനാണ് അനുമതി. അല്ലാത്തിടങ്ങളിൽ വിൽക്കുന്നില്ലെന്ന് ഏജന്റ് ഉറപ്പാക്കണം.ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ ഏജന്റുമാർക്ക് ടിക്കറ്റ് കടം നൽകാനുള്ള വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തി.

പുതിയ ഭേദഗതി അനുസരിച്ച് ലോട്ടറി ഓഫീസുകളിൽനിന്ന് പരമാവധി അരലക്ഷംമുതൽ 50 ലക്ഷംവരെ രൂപയുടെ ടിക്കറ്റുകൾ ഏജന്റുമാർക്ക് കടമായി വാങ്ങാം.ബാങ്ക് ഗ്യാരന്റിയുടെ 90 ശതമാനംവരെയാണു കടം കിട്ടുക. നിശ്ചിത ദിവസത്തിനുമുൻപ് മുഴുവൻ തുകയും തിരിച്ചടയ്‌ക്കുന്നത് വൈ കിയാൽ 18 ശതമാനം പലിശയോടെ തുക ബാങ്ക് ഗ്യാരന്റിയിൽനിന്ന് ഈടാക്കും.

ലോട്ടറി സംസ്ഥാനത്തിനുപുറത്തു വിൽക്കാൻ ഇതുവരെ അനുമതിയില്ലായിരുന്നു. എന്നാൽ, അനധികൃത വിൽപ്പന വ്യാപകമായിരുന്നു. ഇതരസംസ്ഥാനത്തെ വിപണനസാധ്യത മുന്നിൽക്കണ്ടാണ് ഭേദഗതി. വൻകിട ഏജന്റുമാർക്ക് അനുകൂലമായ വ്യവസ്ഥകളും ഭേദഗതിയിലുണ്ട്.

അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മിസോറം, ഗോവ, മഹാരാഷ്‌ട്ര, മണിപ്പുർ, മധ്യപ്രദേശ്, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലാണ് ലോട്ടറി അംഗീകൃതമായിട്ടുള്ളത്. പക്ഷെ ഇവിടങ്ങളിലെ സർക്കാരുമായി ധാരണയിലെത്തിയാൽ മാത്രമേ അവിടെ വിൽക്കാനാകൂ.

കുത്തകക്കാരെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതാണ് പുതിയ ഭേദഗതി എന്നും ഇപ്പോൾത്തന്നെ കേരളത്തിൽ വേണ്ടത്ര ലോട്ടറി ടിക്കറ്റ് സാധാരണ വിതരണക്കാർക്കു കിട്ടുന്നില്ല എന്നും കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ പറഞ്ഞു . ഇതരസംസ്ഥാനത്തേക്കു വിൽപ്പന വ്യാപിപ്പിക്കുമ്പോൾ, അവിടത്തെ ലോട്ടറി കേരളത്തിലേക്കും വരാൻ വഴിതുറക്കും എന്നും അവർ ആരോപിക്കുന്നു.

Tags: kerala lottery
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies