ഹലോ ഗയ്സ്...! മൻ കി ബാത്തിൽ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹലോ ഗയ്സ്…! മൻ കി ബാത്തിൽ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 06:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 110-മത് എപ്പിസോഡിലാണ് സമൂഹമാദ്ധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. സിനിമ, കായിക രംഗത്തുള്ളവരും യൂട്യൂബ് ഇൻഫ്ളുവൻസേഴ്സും കന്നിവോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രചോദിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലെ പ്രധാന പരാമർശങ്ങൾ

 

*രാജ്യത്തെ പ്രാദേശിക ഭാഷകൾ സംരക്ഷിക്കണം. ജമ്മു കശ്മീരിലെ ഗന്ധർബാലിൽ നിന്നുള്ള മുഹമ്മദ് മൻഷാജി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഗോജ്രി ഭാഷ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. അരുണാചൽ പ്രദേശിലെ തിരപ്പിലെ സ്വദേശിയായ അദ്ധ്യാപകൻ ബൻവാങ് ലോസു ജി വാഞ്ചോ ഭാഷയുടെ പ്രചരണത്തിന് മികച്ച സംഭാവനകളാണ് നൽകിയത്.

*കന്നുകാലി വളർത്തലിൽ ആടുവളർത്തലും ഉൾപ്പെടുന്നു. രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ ആടുവളർത്തലിലൂടെയാണ് ഉപജീവനമാർഗം നയിക്കുന്നത്. ഒഡീഷയിലെ കലഹണ്ടിയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമാണ് ആടുവളർത്തൽ.

*മാർച്ച് 3 നാണ് ലോക വന്യജീവി ദിനം. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോക വന്യജീവി ദിനമെന്ന പ്രമേയത്തിനാണ് ഇക്കൊല്ലത്തെ ഡിജിറ്റൽ ഇന്നോവേഷന് മുൻഗണന നൽകിയിരിക്കുന്നത്.

*കേന്ദ്രസർക്കാരിന്റെ ശ്രമഫലമായി രാജ്യത്ത് കടുവകളുടെ എണ്ണം വർദ്ധിച്ചു. മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂകർ കടുവാ സങ്കേതത്തിലെ കടുവകളുടെ എണ്ണം 250 കവിഞ്ഞു.

* ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനി ‘ബഗീര’, ‘ഗരുഡ’ എന്നീ പേരുകളിൽ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. ‘ബഗീര’ ആപ്പ് ഉപയോഗിച്ച്, ജംഗിൾ സഫാരി നടത്തുന്ന വാഹനങ്ങളുടെ വേഗതയും മറ്റ് പ്രവർത്തനങ്ങളും നിരീക്ഷിക്കാനാകും.

* ഉത്തരാഖണ്ഡിലെ റൂർക്കിയിലെ റോട്ടർ പ്രിസിഷൻ ഗ്രൂപ്പുകൾ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഒരു ഡ്രോൺ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കെൻ നദിയിലെ ചീങ്കണ്ണികളെ കണ്ടെത്താൻ സഹായിക്കുന്ന ഡ്രോണാണിത്.

* മൊബൈൽ ഫോണുള്ള ഏതൊരു വ്യക്തിയും ഇന്ന് കണ്ടന്റ് ക്രിയേറ്റർമാരായി മാറിയിരിക്കുന്നു. നിരവധി യുവാക്കളാണ് യാത്ര, ഭക്ഷണം, ഫാഷൻ സിനിമ മുതലായ വിവിധ വിഷയങ്ങളിൽ കണ്ടന്റുകൾ സൃഷ്ടിക്കുന്നത്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ്’ എന്ന പേരിൽ ഒരു മത്സരം ആരംഭിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.

*മാർച്ച് 8 ന് രാജ്യം വനിതാ ദിനം ആഘോഷിക്കും. ഭാരതത്തിന്റെ നാരീശക്തി എല്ലാമേഖലയിലും പുരോഗതി കൈവരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ നിന്നുൾപ്പെടെയുള്ള സ്ത്രീകൾ ഡ്രോണുകൾ പറത്തുകയാണ്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് മാസം മൻ കി ബാത് ഉണ്ടാകില്ല. പക്ഷേ രാജ്യത്തിന്റെ നേട്ടങ്ങൾ അതിലൂടെ അവസാനിക്കില്ല. മൻ കി ബാത് എന്ന ഹാഷ്ടാഗിൽ നിങ്ങളെല്ലാവരും രാജ്യം കൈവരിച്ച പുരോഗതി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും ഞാൻ നിങ്ങളുടെ അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.

 

Tags: PM NARENDRAMODI
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies