തൃശൂർ: ജനങ്ങളോട് ടിഎൻ പ്രതാപൻ കാണിക്കുന്നത് കപട സ്നേഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതാപന്റെ വ്യാജ സ്നേഹമല്ല, സുരേഷ് ഗോപിയുടെ യഥാർത്ഥ സ്നേഹമാണ് ജനങ്ങൾക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ സംഘടിപ്പിച്ച വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘തിരഞ്ഞെടുപ്പിൽ നിന്ന് തടിയൂരാൻ പ്രതാപൻ നേരത്തെ ശ്രമിച്ചതാണ്. പിഎഫ്ഐ ഭീകരവാദികളുടെ കളിത്തോഴനാണ് പ്രതാപൻ. മതഭീകരവാദികളെ ഇരു തോളിലിരുത്തിയാണ് പ്രതാപന്റെ യാത്ര. എന്ത് യാത്ര നടത്തിയിട്ടും ഒരു കാര്യവുമില്ല. വെറുപ്പിന്റെ കടയിലിരുന്നാണ് പ്രതാപൻ സ്നേഹത്തിന്റെ കാര്യം സംസാരിക്കുന്നത്.
മോദി സർക്കാർ നടപ്പിലാക്കുന്ന വികസനങ്ങളാണ് തൃശൂരിൽ നടക്കുന്നത്. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് മുതൽ ഗുരുവായൂരിലും കോടികൾ ചിലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്’ – സുരേന്ദ്രൻ പറഞ്ഞു