നവിമുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം നെരൂൾ ശാഖയുടെ 21-മത് വാർഷിക പൊതുയോഗം മാർച്ച് 3ന്. നെരൂൾ ഈസ്റ്റ് ന്യൂബോംബെ കേരളീയ സമാജം ഹാളിൽ വൈകീട്ട് നാലിനാണ് യോഗം. മഹാഗുരുപൂജ, മിനിറ്റ്സ് അവതരണം, വാർഷിക കണക്ക് പ്രവർത്തന റിപ്പോർട്ട്, ബജറ്റ് അവതരണം എന്നിവയാണ് മുഖ്യ അജണ്ട. ശാഖാ പ്രസിഡന്റ് എൻ.ഡി. പ്രകാശിന്റെ അദ്ധ്യക്ഷനാകും.
കഴിഞ്ഞ അദ്ധ്യയന വർഷം മഹാരാഷ്ട്ര എസ്സ്.എസ്സ്.സി, എച്ച്.എസ്സ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് ഗോൾഡ് മെഡലും, ഒന്നാം ക്ലാസ്സുമുതൽ ഒൻപതാം ക്ലാസ് വരെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡും യോഗത്തിൽ നൽകും. അഞ്ച് മുതൽ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും നടക്കുമെന്ന് ശാഖാ സെക്രെട്ടറി രതീഷ് ബാബു അറിയിച്ചു.
9821195381